Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nehru Trophy

പുന്നമടയുടെ ആരോമലായി അരോമ; കന്നി പോരിൽ കപ്പ് തൂക്കി

ആ​ല​പ്പു​ഴ: 72 -ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ജേ​താ​ക്ക​ളാ​യി അ​രോ​മ. ​മി​ല്ലി​സെ​ക്ക​ൻ​ഡു​ക​ളു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​രോ​മ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ അ​രോ​മ 4:23.328 എ​ന്ന സ​മ​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്തു.

4:23.448 സ​മ​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്ത ന​ടു​ഭാ​ഗം ര​ണ്ടാം സ്ഥാ​ന​വും 4:23.770 സ​മ​യ​ത്തി​ൽ വീ​യ​പു​രം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 4:24.015 സ​മ​യ​ത്തി​ൽ മേ​ൽ​പാ​ടം നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

ആദ്യമായാണ് അരോമ മത്സരത്തിനെത്തുന്നത്. ഇതോടെ പുതുചരിത്രം കൂടിയാണ് അരോമ കുറിച്ചത്. 

22 ചു​ണ്ട​ൻ​വ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 71 ക​ളി​വ​ള്ല​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഉ​ച്ച​യ്ക്കു ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ​ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, എം. ​ലി​ജു, പി.​സി. വി​ഷ്ണു​നാ​ഥ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, എം.​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

 

 

District News

ജ​ല​മാ​മാ​ങ്ക​ത്തി​നാ​യി പു​ന്ന​മ​ട ഒ​രു​ങ്ങി; നെ​ഹ്റു​ട്രോ​ഫി നാ​ളെ

ആ​ല​പ്പു​ഴ: ജ​ല​മാ​മാ​ങ്ക​ത്തി​നാ​യി പു​ന്ന​മ​ട​ക്കാ​യ​ൽ ഒ​രു​ങ്ങി, ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി നാ​ളെ അ​ര​ങ്ങേ​റും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ക്കു​റി 71 വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു​പ്ര​ദീ​പ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചു​ണ്ട​ൻ വി​ഭാ​ഗ​ത്തി​ൽ മാ​ത്രം ആ​കെ 22 വ​ള്ള​ങ്ങ​ളു​ണ്ട്. ചു​രു​ള​ൻ- 2, ഇ​രു​ട്ടു​കു​ത്തി എ- 3, ​ഇ​രു​ട്ടു​കു​ത്തി ബി-16, ​ഇ​രു​ട്ടു​കു​ത്തി സി-14, ​വെ​പ്പ് എ- 5, ​വെ​പ്പ് ബി- 4, ​തെ​ക്ക​നോ​ടി ത​റ-1, തെ​ക്ക​നോ​ടി കെ​ട്ട്-4 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന വ​ള്ള​ങ്ങ​ൾ. ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് ഒ​രു ക​ള​ർ തീ​മും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ൽ ഇ​ക്കു​റി വ​ൻ​വ​ർ​ധന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. 25000, 3000 രൂ​പ​യു​ടെ ഉ​ൾ​പ്പെ​ടെ പ​ല ടി​ക്ക​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ കോ​ർ​പ​റേ​റ്റ് ബോ​ക്‌​സ് എ​ന്ന പു​തി​യ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ചു.

ബോ​ണ​സി​ലും മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റി​ലും സ​മ്മാ​ന​ത്തു​ക​യി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ന് വ​ലി​യ തു​ക ക​ണ്ടെ​ത്തേ​ണ്ടി​വ​രും. 2.80 കോ​ടി രൂ​പ ബോ​ണ​സും പ്രൈ​സ് മ​ണി​യും ന​ൽ​കാ​ൻ മാ​ത്രം ആ​വ​ശ്യ​മാ​ണ്. ആ​റു​കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ പാ​സാ​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ണ്ടു​കോ​ടി രൂ​പ​യാ​ണ് ഗ്രാ​ൻ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ന്ദ്ര ടൂ​റി​സം ഗ്രാ​ൻ​ഡും ല​ഭി​ച്ചു. ഈ ​വ​ർ​ഷ​വും ഇ​ത് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ്ര​ധാ​ന വ്യ​ക്തി​ക​ൾ നാ​ല് ബോ​ട്ട് ജെ​ട്ടി​ക​ളി​ൽ​നി​ന്ന്

നാ​ല് ബോ​ട്ട് ജെ​ട്ടി​ക​ളി​ൽ​നി​ന്നാ​ണ് പ്ര​ധാ​ന വ്യ​ക്തി​ക​ളെ മ​ത്സ​ര​വേ​ദി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. വി​വി​ഐ​പി​ക​ളെ ലേ​ക്ക് പാ​ല​സ് ജെ​ട്ടി​യി​ൽ​നി​ന്നും കോ​ർ​പ​റേ​റ്റ്, പ്ലാ​റ്റി​നം ടി​ക്ക​റ്റു​ക​ളു​മാ​യി വ​രു​ന്ന​വ​രെ മാ​ളി​യേ​ക്ക​ൽ ജെ​ട്ടി​യി​ൽ നി​ന്നും ഗോ​ൾ​ഡ്, സി​ൽ​വ​ർ ടി​ക്ക​റ്റു​ള്ള​വ​രെ മാ​താ ജെ​ട്ടി​യി​ൽ നി​ന്നും മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രെ​യും കോം​പ്ലി​മെ​ന്‍റ​റി പാ​സു​ള്ള​വ​രെ​യും രാ​ജീ​വ് ജെ​ട്ടി​യി​ൽ​നി​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ എ​സ്ഡ​ബ്ല്യു​ടി പ​മ്പ് ജെ​ട്ടി​യി​ൽ​നി​ന്നും എ​ത്തി​ക്കാ​നാ​ണ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ത​ര സം​സ്ഥാ​ന തു​ഴ​ച്ചി​ൽ​കാ​ർ​ക്ക് നി​യ​ന്ത്ര​ണം

ഒ​രു വ​ള്ള​ത്തി​ൽ 25 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ത​ര സം​സ്ഥാ​ന തു​ഴ​ച്ചി​ൽ​കാ​ർ പാ​ടി​ല്ലെ​ന്ന നി​യ​മ​വും പ​നംതു​ഴ​യേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന നി​യ​മ​വും ക​ർ​ശ​ന​മാ​ക്കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വ​ക​രി​ക്കും. ബോ​ണ​സ് ക​ട്ട് ചെ​യ്യു​ക​യും വ​രും​വ​ർ​ഷ വ​ള്ളം​ക​ളി​ക​ളി​ൽ​നി​ന്ന് വി​ല​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ടി​ക്ക​റ്റ് ല​ഭി​ക്കാ​ൻ

അ​ഞ്ചു ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ വ​ഴി​യും നെ​ഹ്‌​റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യും ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ന്നു​വ​രു​ന്നു. ഫെ​ഡ​റ​ൽ ബാ​ങ്കും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും കേ​ര​ള​ഗ്രാ​മീ​ൺ ബാ​ങ്കു​മാ​ണ് ഇ​തി​നാ​യി പെ​യ്മെ​ന്‍റ് ഗേ​റ്റ് വേ ​സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ടാ​റ്റാ ട്ര​ക്‌​സ് ആ​ണ് ഇ​ത്ത​വ​ണ​ത്തെ ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ. മ​റ്റു നി​ര​വ​ധി സ്പോ​ൺ​സ​ർ​മാ​രും വ​ള്ളം​ക​ളി ന​ട​ത്തി​പ്പു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. സ്പീ​ഡ് ബോ​ട്ടു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ലും ഡ്രോ​ണു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

പു​ന്ന​മ​ട സ​ജ്ജം

ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ഹ്‌​റു പ​വ​ലി​യ​ന്‍റെ​യും താ​ത്കാ​ലി​ക ഗാ​ല​റി​ക​ളു​ടെ​യും നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. യ​ന്ത്ര​വ​ത്കൃ​ത സ്റ്റാ​ർ​ട്ടിം​ഗ് സം​വി​ധാ​ന​വും ഫോ​ട്ടോ ഫി​നി​ഷിം​ഗ് സം​വി​ധാ​ന​വും സ​ജ്ജ​മാ​ണ്.

1700 ഓ​ളം പോ​ലീ​സു​കാ​ർ

കാ​ണി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും 1700 ഓ​ളം പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും. 17 ഡി​വൈ​എ​സ്പി​മാ​രു​ടെ​യും 45 ഇ​ൻ​സ്പ​ക്ട​ർ​മാ​രു​ടെ​യും കീ​ഴി​ലാ​യി​രി​ക്കും പോ​ലീ​സ് വി​ന്യാ​സം. ഷാ​ഡോ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​വും. മ​ത്സ​ര​സ​മ​യ​ത്ത് കാ​യ​ലി​ൽ ചാ​ടു​ന്ന​വ​ർ​ക്കെ​തി​രേ​യും മ​ത്സ​രം ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​വ​ർ​ക്കെ​തി​രേ​യും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഔ​ദ്യോ​ഗി​ക ബോ​ട്ടു​ക​ൾ അ​ല്ലാ​തെ മ​റ്റു ബോ​ട്ടു​ക​ളെ മ​ത്സ​രദി​വ​സം റേ​സ് ട്രാ​ക്ക് ഭാ​ഗ​ത്തേ​ക്കോ ക​നാ​ലി​ലേ​ക്കോ ക​ട​ത്തി​വി​ടി​ല്ല. ഡ്രോ​ൺ നി​യ​മ​പ്ര​കാ​രം മ​ത്സ​ര​ദി​വ​സം ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​ത്കാ​ലി​ക റെ​ഡ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​നു​മ​തി​യി​ല്ലാ​ത്ത ഡ്രോ​ണു​ക​ൾ പ​റ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ്ര​വേ​ശ​നം പാ​സു​ള്ള​വ​ർ​ക്ക് മാ​ത്രം

പാ​സു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് വ​ള്ളം​ക​ളി കാ​ണു​ന്ന​തി​ന് ഗാ​ല​റി​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഇ​തി​നാ​യി ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലേ​ക്കു​ള്ള റോ​ഡി​ൽ പ്ര​ത്യേ​ക ബാ​രി​ക്കേ​ഡ് ഉ​ണ്ടാ​കും. ക്യു ​ആ​ർ കോ​ഡ് പ​തി​ച്ച ടി​ക്ക​റ്റു​കളാണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
പാ​സി​ല്ലാ​തെ ക​യ​റു​ന്ന​വ​ർ​ക്കും വ്യാ​ജ പാ​സു​ക​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കും പാ​സി​ല്ലാ​തെ ബോ​ട്ടി​ലും മ​റ്റും ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും. വ​ള്ളം​ക​ളി ക​ഴി​ഞ്ഞ് നെ​ഹ്‌​റു പ​വ​ലി​യ​നി​ൽ​നി​ന്ന് തി​രി​കെ പോ​കു​ന്ന​വ​ർ​ക്കാ​യി ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​ത്രാ ബോ​ട്ടു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​വ​ലി​യ​നി​ലേ​ക്ക് പോ​കു​ന്ന​വ​ർ രാ​വി​ലെ 10ന് ​എ​ത്ത​ണം

പ​വ​ലി​യ​നി​ലേ​ക്ക് പോ​കു​ന്ന​വ​ർ രാ​വി​ലെ 10ന് ​എ​ത്ത​ണം. രാ​വി​ല എ​ട്ടി​നു ശേ​ഷം അ​ന​ധി​കൃ​ത​മാ​യി ട്രാ​ക്കി​ൽ പ്ര​വേ​ശി​ക്കു​ന്ന ബോ​ട്ടു​ക​ളും ജ​ല​യാ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കും. ഡ്രൈ​വ​ർ​മാ​രു​ടെ ലൈ സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യും.

അ​നൗ​ൺ​സ്‌​മെ​ന്‍റ്, പ​ര​സ്യ​ബോ​ട്ടു​ക​ൾ എ​ന്നി​വ രാ​വി​ലെ എ​ട്ടി​നു​ശേ​ഷം ട്രാ​ക്കി​ലും പ​രി​സ​ര​ത്തും പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല. മൈ​ക്ക് സെ​റ്റു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ല. വ​ള്ളം​ക​ളി ദി​വ​സം പു​ന്ന​മ​ട കാ​യ​ലി​ൽ ട്രാ​ക്കി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തും പ​രി​സ​ര​ത്തു​മാ​യി അ​ടു​പ്പി​ക്കു​ന്ന​തും സ​ഞ്ച​രി​ക്കു​ന്ന​തു​മാ​യ ഹൗ​സ് ബോ​ട്ടു​ക​ളി​ലും മോ​ട്ടോ​ർ ബോ​ട്ടു​ക​ളി​ലും അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​യ​റ്റാ​ൻ പാ​ടി​ല്ല.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മോ​ളി​ജേ​ക്ക​ബ്, എ​ഡി​എം സി. ​പ്രേം​ജി, ആ​ർ​ഡി​ഒ ജെ. ​മോ​ബി, ക​ൺ​വീ​ന​റും ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​മാ​യ പി.​എ​സ്. വി​നോ​ദ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​റും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റു​മാ​യ കെ.​എ​സ്. സു​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

District News

നെ​ഹ്‌​റു ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ടാ​ന്‍ അ​ഞ്ച് ചു​ണ്ട​ൻ വള്ളങ്ങൾ

കു​​മ​​ര​​കം: ഓ​​ള​​പ്പ​​ര​​പ്പി​​ലെ ഒ​​ളി​​മ്പി​​ക്‌​​സി​​നു ര​​ണ്ടു​​ദി​​നം മാ​​ത്രം. ജി​​ല്ല​​യി​​ല്‍നി​​ന്ന് അ​​ഞ്ച് ചു​​ണ്ട​​ന്‍​വ​​ള്ള​​ങ്ങ​​ളാ​​ണ് പു​​ന്ന​​മ​​ട​​യി​​ലെ ഓ​​ള​​പ്പ​​ര​​പ്പി​​ല്‍ കി​​രീ​​ട​​പ്പോ​​രി​​ന് അ​​ങ്കം കു​​റി​​ക്കാ​​ന്‍ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​ത്. കു​​മ​​ര​​കം ടൗ​​ണ്‍ ബോ​​ട്ട് ക്ല​​ബ്ബി​ന്‍റെ (കെ​​ടി​​ബി​​സി) നി​​ര​​ണം പു​​ണ്യാ​​ള​​ന്‍, കു​​മ​​ര​​കം ഇ​​മ്മാ​​നു​​വേ​​ല്‍ ബോ​​ട്ട് ക്ല​​ബ്ബി​ന്‍റെ ആ​​ര്‍​പ്പൂ​​ക്ക​​ര, നാ​​ട്ട​​കം ബോ​​ട്ട് ക്ല​​ബ്ബി​ന്‍റെ ചെ​​റു​​ത​​ന, കെ​​ടി​​ബി​​സി ഫാ​​ന്‍​സ് ക്ല​​ബ്ബി​ന്‍റെ ശ്രീ​​വി​​നാ​​യ​​ക​​ന്‍, നാ​​ട്ട​​കം ഫാ​​ന്‍​സ് ക്ല​​ബ്ബി​ന്‍റെ ജ​​വ​​ഹ​​ര്‍ താ​​യ​​ങ്ക​​രി എ​​ന്നി​​വ​​യാ​​ണ് ജി​​ല്ല​​യി​​ല്‍നി​​ന്നു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ല്‍ ര​​ണ്ട് ചു​​ണ്ട​​നു​​ക​​ള്‍ അ​​ടു​​ത്തി​​ടെ പു​​തു​​താ​​യി നീ​​ര​​ണി​​ഞ്ഞ​​വ​​യാ​​ണെ​​ന്ന​​തും പ്ര​​ത്യേ​​ക​​ത​​യാ​​ണ്.

പ​​രി​​ശീ​​ല​​നതു​​ഴ​​ച്ചി​​ല്‍ ഇ​​ന്നോ നാ​​ളെ​​യോ പൂ​​ര്‍​ത്തി​​യാ​​ക്കി എ​​ല്ലാ ക​​ളി​​വ​​ള്ള​​ങ്ങ​​ളും ക​​ര​​യ്ക്ക് ക​​യ​​റ്റും. വ​​ള്ള​​പ്പു​​ര​​ക​​ളി​​ല്‍ പ​​ട​​ങ്ങു​​ക​​ളി​​ല്‍ ക​​യ​​റ്റി​​വ​​ച്ചു വൈ​​ദ്യു​​തി യ​​ന്ത്ര​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ഉ​​ണ​​ക്കും. ത​​ടി​​ക്ക് കേ​​ടു​​കൂ​​ടാ​​തെ വേ​​ണം ഉ​​ണ​​ക്കു കൊ​​ടു​​ക്കാ​​ന്‍. തു​​ട​​ര്‍​ന്നു പോ​​ളി​​ഷ് ചെ​​യ്യും. ഓ​​രോ തു​​ഴ​​യെ​​റി​​യു​​മ്പോ​​ഴും വ​​ള്ളം വെ​​ള്ള​​ത്തി​​ലൂ​​ടെ തെ​​ന്നി പ്പാ​​യാ​​നാ​​ണ് പോ​​ളി​​ഷ് ചെ​​യ്യു​​ന്ന​​ത്. മ​​ത്സ​​ര​​ദി​​നം പു​​ല​​ര്‍​ച്ചെ വീ​​ണ്ടും നീ​​റ്റി​​ലി​​റ​​ക്കി പു​​ന്ന​​മ​​ട ല​​ക്ഷ്യ​​മാ​​ക്കി അ​​ങ്ക​​ത്തി​​നു പു​​റ​​പ്പെ​​ടും. പ​​രി​​ശീ​​ല​​നം പൂ​​ര്‍​ത്തി​​യാ​​കു​​മ്പോ​​ള്‍ അ​​ഞ്ച് ടീ​​മു​​ക​​ളും മി​​ക​​ച്ച പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ജി​​ല്ല​​യ്ക്ക് അ​​ന്യ​​മാ​​യ നെ​​ഹ്‌​​റു ട്രോ​​ഫി ഇ​​ത്ത​​വ​​ണ കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കും എ​​ന്ന ഉ​​റ​​ച്ച​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ടീ​​മു​​ക​​ള്‍.

ഇ​​മ്മാ​​നു​​വ​​ല്‍ ബോ​​ട്ട് ക്ല​ബ്ബി​​ല്‍ ആ​​ര്‍​പ്പൂ​​ക്ക​​ര ചു​​ണ്ട​​ന്‍

ഇ​​മ്മാ​നു​വ​​ല്‍ ബോ​​ട്ട് ക്ല​​ബ് ര​​ണ്ടം ത​​വ​​ണ​​യാ​​ണ് നെ​​ഹ്‌​​റു ട്രോ​​ഫി​​യി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ത​​വ​​ണ മി​​ന്നു​​ന്ന പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ ടീം ​​ആ​​ദ്യ അ​​വ​​സ​​ര​​ത്തി​​ല്‍ ത​​ന്നെ ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​​ല്‍ ഇ​​ടം നേ​​ടി​​യി​​രു​​ന്നു. ഈ ​​മാ​​സം ര​​ണ്ടി​​ന് നീ​​ര​​ണി​​ഞ്ഞ ആ​​ര്‍​പ്പൂ​​ക്ക​​ര ചു​​ണ്ട​​നി​​ലാ​​ണ് ഇ​​ത്ത​​വ​​ണ ക്ല​​ബ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ബൈ​​ജു മാ​​തി​​ര​​മ്പു​​ഴ​​യാ​​ണ് ക്യാ​​പ്റ്റ​​ന്‍. ഒ​​ന്നാം അ​​മ​​ര​​ത്ത് ജിഫി ഫി​​ലി​​ക്‌​​സും ഒ​​ന്നാം തു​​ഴ​​യെ​​റി​​യു​​ന്ന​​ത് അ​​നു​​മോ​​ന്‍ കു​​മ​​ര​​ക​​വു​​മാ​​ണ്. അ​​നു​​ജി​​ത്ത് കൈ​​ന​​ക​​രി​​യാ​​ണ് കോ​​ച്ച്.

കു​​മ​​ര​​കം ടൗ​​ണ്‍ ബോ​​ട്ട് ക്ല​​ബ്ബി​ല്‍ നി​​ര​​ണം പു​​ണ്യാ​​ള​​ന്‍

നെ​​ഹ്‌​​റു ട്രോ​​ഫി​​യി​​ല്‍ 2005, 2006, 2007 വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി ജേ​​താ​​ക്ക​​ളാ​​യി ഹാ​​ട്രി​​ക് നേ​​ടി​​യി​​ട്ടു​​ള്ള ടീ​​മാ​​ണ് കെ​​ടി​​ബി​​സി. ഈ ​​വ​​ര്‍​ഷം പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ല്‍നി​​ന്നു പു​​തു​​താ​​യി പ​​ണി​​തി​​റ​​ക്കി​​യ നി​​ര​​ണം പു​​ണ്യാ​​ള​​ന്‍ ചു​​ണ്ട​​നി​​ലാ​​ണ് തു​​ഴ​​യെ​​റി​​യു​​ക. റെ​​ന്നി ഫി​​ലി​​പ്പോ​​സാ​​ണ് ക്യാ​​പ്റ്റ​​ന്‍.

നാ​​ട്ട​​കം ബോ​ട്ട് ​ ക്ല​​ബ്ബി​ല്‍ ചെ​​റു​​ത​​ന

നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷ​​മാ​​ണ് ചെ​​റു​​ത​​ന വീ​​ണ്ടും നെ​​ഹ്‌​​റു ട്രോ​​ഫി മ​​ത്സ​​ര​​ത്തി​​നെ​​ത്തു​​ന്ന​​ത്. 2004ല്‍ ​​കു​​മ​​ര​​കം ടൗ​​ണ്‍ ബോ​​ട്ട് ക്ല​​ബ് നെ​​ഹ്‌​​റു​​ ട്രോ​​ഫി നേ​​ടി​​ക്കൊ​​ടു​​ത്ത ചെ​​റു​​ത​​ന ചു​​ണ്ട​​നി​​ലാ​​ണ് ഇ​​ത്ത​​വ​​ണ നാ​​ട്ട​​കം ബോ​​ട്ട് ക്ല​​ബ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​റാ​​ണ് ക്യാ​​പ്റ്റ​​ന്‍.

നാ​​ട്ട​​കം ഫാ​​ന്‍​സ് ബോ​​ട്ട് ക്ല​​ബ്ബി​ല്‍ ജ​​വ​​ഹ​​ര്‍ താ​​യ​​ങ്ക​​രി

നാ​​ട്ട​​കം ബോ​​ട്ട് ക്ല​​ബ്ബ് അ​​ഞ്ച് ത​​വ​​ണ നെ​​ഹ്‌​​റു ട്രോ​​ഫി നേ​​ടി​​യി​​ട്ടു​​ള്ള ജ​​വ​​ഹ​​ര്‍ താ​​യ​​ങ്ക​​രി ചു​​ണ്ട​​നി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. വി.​​വി. സ​​ന്തോ​​ഷാ​​ണ് ക്യാ​​പ്റ്റ​​ന്‍.

കെ​​ടി​​ബി​​സി ഫാ​​ന്‍​സ് ക്ല​​ബ്ബിൽ ക​​രു​​വാ​​റ്റാ ശ്രീ​​വി​​നാ​​യ​​ക​​ന്‍

കെ​​ടി​​ബി​​സി ഫാ​​ന്‍​സ് ക്ല​​ബ് കു​​മ​​ര​​കം ഇ​​തു​​വ​​രെ നെ​​ഹ്‌​​റു ട്രോ​​ഫി​​യി​​ല്‍ വി​​ജ​​യം നേ​​ടി​​യി​​ട്ടി​​ല്ലാ​​ത്ത ക​​രു​​വാ​​റ്റ ശ്രീ​​വി​​നാ​​യ​​ക​​ന്‍ ചു​​ണ്ട​​നി​​ലാ​​ണ് ഇ​​ത്ത​​വ​​ണ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. അ​​ന​​ന്തു കാ​​ര്‍​ത്തി​​കേ​​യ​​നാ​​ണ് ക്യാ​​പ്റ്റ​​ന്‍.

District News

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി; നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

ആ​ല​പ്പു​ഴ: 22ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ന​ട​ക്കു​ന്ന 72-ാ മ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കും ട്രാ​ഫി​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി പു​ന്ന​മ​ട​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും 16 സെ​ക്‌​ട​റു​ക​ളാ​യി തി​രി​ച്ച് 22 ഡി​വൈ​എ​സ്പി, 50 ഇ​ൻ​സ്പെ​ക്‌​ട​ർ, 400 എ​സ്ഐ എ​ന്നി​വ​രു​ൾ​പ്പെടെ 1700ൽ ​പ​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ചു​വ​ടെ

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ നി​യ​മാ​വ​ലി​ക​ൾ അ​നു​സ​രി​ക്കാ​ത്ത വ​ള്ള​ങ്ങ​ളെ​യും അ​തി​ലു​ള്ള തു​ഴ​ച്ചി​ൽ​ക്കാ​രെ​യും മ​റ്റ് നി​യ​മ​ലം​ഘ​ക​രെയും ക​ണ്ടെ​ത്തു​ന്ന​തി​നും വീ​ഡി​യോ കാ​മ​റ​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തും ഇ​ത്ത​ര​ക്കാ​രു​ടെ പേ​രി​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

മ​ത്സ​ര സ​മ​യം കാ​യ​ലി​ൽ ചാ​ടി മ​ത്സ​രം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ മ​ത്സ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ട് അ​റ​സ്റ്റ് ചെ​യ്ത‌്‌ നീ​ക്കു​ന്ന​തും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി​രി​ക്കും.

പ​ണം മു​ട​ക്കി പാ​സ് എ​ടു​ത്ത് പ​വ​ലി​യ​നി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തു​ന്ന സ​മ​യം അ​വ​ർ​ക്ക് കൃ​ത്യ​മാ​യി സീ​റ്റ് ല​ഭി​ക്കു​ന്നി​ല്ല എ​ന്നു​ള്ള ആ​ക്ഷേ​പം എ​ല്ലാ വ​ർ​ഷ​വും ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പാ​സു​ള്ള​വ​രെ മാ​ത്രം പ​രി ശോ​ധി​ച്ച് ക​ട​ത്തി വി​ടു​ന്ന​തി​നാ​യി ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് പ്ര​ധാ​ന ക​വാ​ട​ത്തി​ലേ​ക്കു​ള്ള റോ​ഡി​ൽ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കും.

വ​ള്ളം​ക​ളി ദി​വ​സം പ​വ​ലി​യ​നു​ക​ളി​ൽ പാ​സി​ല്ലാ​തെ അ​തി​ക്ര​മി​ച്ചു ക​യ​റി സീ​റ്റ് കൈ​ക്ക​ലാ​ക്കു​ന്ന​വ​രെ ത​ട​യു​ന്ന​തി​നും ഇ​പ്ര​കാ​രം ആ​ളു​ക​ളെ ബോ​ട്ടി​ലും മ​റ്റും എ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് 21ന് ​രാ​ത്രി മു​ത​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും.

പാ​സി​ല്ലാ​ത്ത​വ​ർ​ക്ക് പ​വ​ലി​യ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ക​ർ​ശ​ന​മാ​യി ന​ഷേ​ധി​ക്കു​ന്ന​താ​ണ്. ആ​യ​തി​നാ​ൽ​ത്ത​ന്നെ പാ​സു​മാ​യി പ​വ​ലി​യ​നി​ൽ എ​ത്തു​ന്ന ഭാ​ര​വാ​ഹി​ക​ളോ മ​റ്റു​ള്ള​വ​രോ അ​വ​രോ​ടൊ​പ്പം പാ​സി​ല്ലാ​ത്ത ആ​ളു​ക​ളെ കൊ​ണ്ടു​വ​രാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

22ന് ​രാ​വി​ലെ എ​ട്ടി​ന് ശേ​ഷം ഒ​ഫി​ഷ്യ​ൽ​സ് അ​ല്ലാ​ത്ത ബോ​ട്ടു​ക​ളും സ്‌​പീ​ഡ് ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും മ​ത്സ​ര​ട്രാ​ക്കി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തും അ​പ്ര​കാ​രം പ്ര​വേ​ശി​ക്കു​ന്ന വ​ള്ള​ങ്ങ​ളെ പി​ടി​ച്ചു​കെ​ട്ടു​ന്ന​തും കേ​ര​ള പോ​ലീ​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തും അ​ത്ത​രം ജ​ല​യാ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും കു​റ​ഞ്ഞ​ത് മൂ​ന്ന് വ​ർ​ഷ​ക്കാ​ലാ​വ​ധി​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു ശു​പാ​ർ​ശ ചെ​യ്യു​ന്ന​തു​മാ​യി​രി​ക്കും.

ക​നാ​ലി​ലോ റേ​സ് ട്രാ​ക്കി​ലോ ആ​രും​ത​ന്നെ നീ​ന്തു​വാ​നും മ​ത്സ​ര വ​ള്ള​ങ്ങ​ളി​ലെ തു​ഴ​ച്ചി​ൽ​ക്കാ​ർ​ക്ക് യാ​തൊ​രു​വി​ധ ത​ട​സ​ങ്ങ​ളും സൃ​ഷ്ടി​ക്കാ​നും പാ​ടി​ല്ല.

അ​നൗ​ൺ​സ്മെ​ന്‍റ്/​പ​ര​സ്യ​ബോ​ട്ടു​ക​ൾ രാ​വി​ലെ എ​ട്ടി​ന് ശേ​ഷം ട്രാ​ക്കി​ലും പ​രി​സ​ര​ത്തും സ​ഞ്ച​രി​ക്കു​വാ​ൻ പാ​ടി​ല്ല. ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ അ​ത്ത​രം ബോ​ട്ടു​ക​ൾ മൈ​ക്ക് സെ​റ്റ് സ​ഹി​തം പി​ടി​ച്ചെ​ടു​ത്ത് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് ശു​പാ​ർ​ശ ചെ​യ്യും.

22ന് ​രാ​വി​ലെ പ​ത്തി​നു ശേ​ഷം ഡി​ടി​പി​സി ജെ​ട്ടി​മു​ത​ൽ പു​ന്ന​മ​ട​ക്കാ​യ​ലി​ലേ​ക്കും തി​രി​ച്ചും ഔ​ദ്യോ​ഗി​ക ബോ​ട്ടു​ക​ള​ല്ലാ​തെ മ​റ്റൊ​രു ബോ​ട്ടും സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

വ​ള​ളം​ക​ളി കാ​ണാ​ൻ ബോ​ട്ടി​ലെ​ത്തു​ന്ന​വ​ർ രാ​വി​ലെ പ​ത്തി​ന് മു​ൻ​പ് സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. വ​ള്ളം​ക​ളി കാ​ണാ​ൻ ഗാ​ല​റി​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രും മ​റ്റ് ക​ര​ഭാ​ഗ​ത്തു നി​ൽ​ക്കു​ന്ന​വ​രും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ക​നാ​ലി​ലേ​ക്കും മ​റ്റും പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളോ മ​റ്റ് സാ​ധ​ന സാ​മ​ഗ്രി​ക​ളോ വ​ലി​ച്ചെ​റി​യു​വാ​ൻ പാ​ടു​ള്ള​ത​ല്ല. അ​ത്ത​ര​ക്കാ​രെ മ​ത്സ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ട് അ​റ​സ്റ്റ് ചെ​യ്‌​ത്‌ നീ​ക്കു​ന്ന​തും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി​രി​ക്കും.

വ​ള്ളം​ക​ളി ന​ട​ക്കു​ന്ന സ്ഥ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും പ​ര​സ്യ​മാ​യി മ​ദ്യ​പാ​നം ത​ട​യു​ന്ന​തി​ന് റെ​യ്‌​ഡു​ക​ൾ ന​ട​ത്താ​ൻ ഷാ​ഡോ പോ​ലീ​സ് ഉ​ദ്യോ​ഗ സ്ഥ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

പ​ര​സ്യ​മാ​യി മ​ദ്യ​ക്കു​പ്പി​ക​ൾ​കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രെ​യും പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ത്തു​ന്ന​വ​രെ​യും ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് അ​സ​ഹ്യ​ത ഉ​ള​വാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തും ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

District News

നെ​ഹ്റു​ട്രോ​ഫി വള്ളംകളി ടീ​സ​ർ പ്ര​കാ​ശ​നം ചെ​യ്തു

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടീ​സ​ർ വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു. ആ​ല​പ്പു​ഴ​യു​ടെ പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ത​ന​ത് അ​ട​യാ​ള​ങ്ങ​ളും വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​വും കോ​ർ​ത്തി​ണ​ക്കി 57 സെ​ക്ക​ൻ​ഡു​ള്ള വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ അ​നു​രൂ​പ് ആ​ന​ന്ദാ​ണ്. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​രാ​ണ് ടീ​സ​ർ പ്ര​കാ​ശ​നം ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് 22-നാ​ണ് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി.

മിക​ച്ച ക​മ​ന്‍റ​റി​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം

ആ​ല​പ്പു​ഴ: നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം ക​മ​ന്‍റ​റി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​ല​പ്പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് മ​ത്സ​രം. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, മു​ൻ​എം​എ​ൽ​എ​മാ​രാ​യ സി.​കെ. സ​ദാ​ശി​വ​ൻ, എ.​എ. ഷു​ക്കൂ​ർ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ഹൈ​സ്‌​കൂ​ൾ-​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, പൊ​തു​വി​ഭാ​ഗം (പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. അ​ഞ്ചു മി​നി​റ്റാ​ണ് സ​മ​യ​പ​രി​ധി. 2025 നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഫൈ​ന​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക​മ​ന്‍റ​റി അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്. ഇ​രു വി​ഭാ​ഗ​ത്തി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് - 0477-2251349.

വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്ന​മാ​യ വ​ള്ളം തു​ഴ​യു​ന്ന വേ​ഴാ​മ്പ​ലി​ന് "വേ​ഴു' എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച എ.​ആ​ർ. ഷു​ഹൈ​ബി​ന് സ​മാ​പ​ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നി​ക്കും.

Kerala

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി; ടി​ക്ക​റ്റ് വി​ല്‍​പ്പ​ന തു​ട​ങ്ങി

ആ​ല​പ്പു​ഴ: 72-ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന തു​ട​ങ്ങി. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ആ​ണ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ഗ​സ്റ്റ് 22ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ആ​ണ് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ന​ട​ക്കു​ക.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​രു ല​ക്ഷം രൂ​പ​യു​ടെ കോ​ർ​പ​റേ​റ്റ് ബോ​ക്സ് ടി​ക്ക​റ്റ് പ്ര​മു​ഖ വ്യ​വ​സാ​യി ജേ​ക്ക​ബ് ജോ​ണി​ന് ന​ൽ​കി​യും 25000 രൂ​പ​യു​ടെ പ്ലാ​റ്റി​നം കോ​ർ​ണ​ർ ടി​ക്ക​റ്റ് വി​ദേ​ശ വ്യ​വ​സാ​യി ഹാ​രി​സ് രാ​ജ​യ്ക്ക് ന​ൽ​കി​യു​മാ​ണ് ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ച​ട​ങ്ങി​ൽ നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​യും എ​റ​ണാ​കു​ളം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം എ​ന്നീ സ​മീ​പ ജി​ല്ല​ക​ളി​ലെ​യും എ​ല്ലാ പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഈ ​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ടി​ക്ക​റ്റ് വാ​ങ്ങാം. എ​സ്ബി​ഐ, കാ​ന​റ ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ള്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റ് എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം വെ​ള്ളി​യാ​ഴ്ച്ച​യോ​ടെ സ​ജ്ജ​മാ​വും.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ കോ​ർ​പ​റേ​റ്റ് ബോ​ക്സ് ടി​ക്ക​റ്റി​ൽ അ​ഞ്ച് പേ​ർ​ക്ക് നെ​ഹ്റു പ​വ​ലി​യ​നി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കും. നാ​ലു പേ​ര്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന നെ​ഹ്‌​റു പ​വ​ലി​യ​നി​ലെ പ്ലാ​റ്റി​നം കോ​ര്‍​ണ​ര്‍ ടി​ക്ക​റ്റ് വി​ല 25000 രൂ​പ​യാ​ണ്. 10000 രൂ​പ​യാ​ണ് ഒ​രാ​ള്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന പ്ലാ​റ്റി​നം കോ​ര്‍​ണ​ര്‍ ടി​ക്ക​റ്റ് നി​ര​ക്ക്.

കോ​ർ​പ​റേ​റ്റ് ബോ​ക്സ്, പ്ലാ​റ്റി​നം കോ​ര്‍​ണ്‍ ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കു​ന്ന​വ​രെ പ​വ​ലി​യ​നി​ൽ എ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​ക ബോ​ട്ട് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണ സൗ​ക​ര്യ​വും പ​വ​ലി​യ​നി​ല്‍ ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നെ​ഹ്‌​റു പ​വ​ലി​യ​നി​ലെ ടൂ​റി​സ്റ്റ് ഗോ​ള്‍​ഡ് ടി​ക്ക​റ്റ് 3000 രൂ​പ, ടൂ​റി​സ്റ്റ് സി​ല്‍​വ​ര്‍ 2500, റോ​സ് കോ​ര്‍​ണ​ര്‍ 1500, വി​ക്ട​റി ലൈ​ൻ 500, ഓ​ള്‍ വ്യൂ 400, ​ലേ​ക്ക് വ്യൂ ​ഗോ​ള്‍​ഡ് 200, ലോ​ണ്‍ 100 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്ക്.

Kerala

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി: ഭാ​ഗ്യ​ചി​ഹ്നം പ്ര​കാ​ശ​നം ചെ​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 72-ാമ​​​ത് നെ​​​ഹ്‌​​​റു ട്രോ​​​ഫി വ​​​ള്ളം​​​ക​​​ളി​​​യു​​​ടെ ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​മാ​​​യ വ​​​ള്ളം തു​​​ഴ​​​യു​​​ന്ന വേ​​​ഴാ​​​മ്പ​​​ലി​​​ന്‍റെ ‘വേ​​​ഴു’എന്ന പേ​​​ര് പ​​​തി​​​ച്ച ഭാ​​​ഗ്യ​​​ചി​​​ഹ്നം ആ​​​ല​​​പ്പു​​​ഴ ക​ള​ക്്ട​റേ​റ്റ്‌ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി എം. ​​​ലി​​​ജു പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഷാ​​​ജി വി. ​​​നാ​​​യ​​​ർ, ച​​​ല​​​ച്ചി​​​ത്ര ന​​​ടി ദേ​​​വി ച​​​ന്ദ​​​ന എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് പേ​​​ര് പ​​​തി​​​ച്ച ഭാ​​​ഗ്യ​​​ചി​​​ഹ്നം ഏ​​​റ്റു​​​വാ​​​ങ്ങി.

ആ​​​ല​​​പ്പു​​​ഴ, കു​​​തി​​​ര​​​പ്പ​​​ന്തി, ന​​​ടു​​​വി​​​ലെ​​​പ​​​റ​​​മ്പ് എ.ആ​​​ർ. ശു​​​ഐ​​​ബ് ആ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​ത്തി​​​ന് പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ച്ച വി​​​ജ​​​യി. സം​​​സ്ഥാ​​​നത്തി​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ല​​​ഭി​​​ച്ച 1575 എ​​​ൻ​​​ട്രി​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണ് ‘വേ​​​ഴു’ എ​​​ന്ന പേ​​​ര് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
വി​​​ജ​​​യി​​​ക്ക് മു​​​ല്ല​​​യ്ക്ക​​​ൽ നൂ​​​ർ ജ്വ​​​ല്ല​​​റി ന​​​ൽ​​​കു​​​ന്ന സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.

District News

നെ​ഹ്റു ട്രോ​ഫി സ്മ​ര​ണി​ക​യി​ലേ​ക്ക്  ​ ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: 72-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സ്മ​ര​ണി​ക​യി​ലേ​ക്ക് ആ​ല​പ്പു​ഴ​യു​ടെ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പൈ​തൃ​ക​ത്തെ​യും വ​ള്ളം​ക​ളി പാ​ര​മ്പ​ര്യ​ത്തെ​യും ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക​ഥ, ക​വി​ത, ലേ​ഖ​നം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു.

താ​ത്പ​ര്യ​മു​ള്ള എ​ഴു​ത്തു​കാ​ർ ര​ച​ന​ക​ൾ 25-ന​കം ക​ൺ​വീ​ന​ർ, എ​ൻടി​ബിആ​ർ സു​വ​നീ​ർ ക​മ്മി​റ്റി ആ​ൻ​ഡ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്,  ക​ള​ക്ട​റേ​റ്റ്, ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​യ​യ്ക്കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച ര​ച​ന​ക​ൾ 72-ാമ​ത്  ​നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ സ്മ​ര​ണി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഫോ​ൺ: 0477-2251676, 2252580.

District News

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22ന് ​

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ന​ട​ക്കും. എം​പി​മാ​രാ​യ കെ ​സി വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ എ​ൻ​ടി​ബി​ആ​ർ സെ​സൈ​റ്റി​യു​ടെ യോ​ഗം ഈ ​വ​ർ​ഷ​ത്തെ ജ​ല​മേ​ള ഓ​ഗ​സ്റ്റ് 22ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വു​മാ​യി വൈ​കാ​രി​ക ബ​ന്ധ​മു​ള്ള​താ​ണെ​ന്നും അ​ത് ഓ​ഗ​സ്റ്റ് മാ​സ​ത്തെ ര​ണ്ടാം ശ​നി​യാ​ഴ്ചത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
തീ​യ​തി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​ത് മൂ​ലം ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​യ വ​ള്ള​സ​മി​തി​ക​ൾ​ക്കും ക്ല​ബു​ക​ൾ​ക്കും പ്രാ​യോ​ഗി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​ണ് 22നുത​ന്നെ ഇ​ക്കു​റി വ​ള്ളം​ക​ളി ന​ട​ത്താ​ൻ തീ​രു​മാനിച്ചതെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ചൂ​ണ്ടി​ക്കാ​ട്ടി.

യോ​ഗ​ത്തി​ൽ ജ​ല​മേ​ള​യു​ടെ ബ​ജ​റ്റ് പാ​സാ​ക്കി. 6,04, 70, 000 രൂ​പ​യു​ടെ ബ​ജ​റ്റി​ൽ 3.5 കോ​ടി രൂ​പ സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ക​ണ്ടെ​ത്തും. ഒ​രു കോ​ടി രൂ​പ സം​സ്ഥാ​ന ടൂ​റി​സം ഗ്രാ​ന്‍റും 50 ല​ക്ഷം രൂ​പ കേ​ന്ദ്ര ടൂ​റി​സം ഗ്രാ​ന്‍റും പ്ര​തീ​ക്ഷി​ക്കു​ന്നു​. ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ലൂ​ടെ 90 ല​ക്ഷം രൂ​പ​യും ആ​ങ്ക​റിം​ഗ് ചാ​ർ​ജാ​യി 10 ല​ക്ഷം രൂ​പ​യും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. 1.65 കോ​ടി രൂ​പ​യാ​ണ് ബോ​ണ​സി​നാ​യി മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത്. ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്മി​റ്റി​ക്ക് 60 ല​ക്ഷ​വും 2024, 2025 മെ​യി​ന്‍റനൻ​സ് ഗ്രാ​ന്‍റി​ന​ത്തി​ൽ 36 ല​ക്ഷ​വും ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി​ക്ക് 15 ല​ക്ഷ​വും പ​ബ്ലി​സി​റ്റി​ക്ക് ഒ​ന്പ​തു ല​ക്ഷ​വും സ​മ്മാ​ന​ത്തുക​യാ​യി 8.25 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ലേ​ക്ക് മു​ഖ്യാ​തി​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്ക് മാ​റ്റ​മി​ല്ലാ​തെ തു​ട​രാ​നും സ്പോ​ൺ​സ​ർ​ഷി​പ്പി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ എ​ൻ​ടി​ബി​ആ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഷാ​ജി വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

ജ​ല​മേ​ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം; നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22ന്

​ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22നു ​ന​ട​ക്കും. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് തീ​യ​തി തീ​രു​മാ​നി​ച്ച​ത്. ഓ​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പു​ള്ള ശ​നി​യാ​ഴ്‌​ച​യാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഓ​ണ​ത്തി​ന് മു​ൻ​പു​ള്ള ശ​നി​യാ​ഴ്ച​യാ​ണ് വ​ള്ളം​ക​ളി ന​ട​ത്തി​യ​ത്. ഓ​ണാ​ഘോ​ഷ വേ​ള​യി​ൽ ജ​ല​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള കാ​ണി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ഹാ​യ​ക​ര​മാ​വും. ഈ ​നി​ർ​ദേ​ശം ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2017 വ​രെ ഓ​ഗ​സ്റ്റി​ലെ ര​ണ്ടാം​ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു വ​ള്ളം​ക​ളി ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​ള​യ​വും മ​റ്റും കാ​ര​ണം ഈ ​ദി​വ​സം വ​ള്ളം​ക​ളി ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഓ​ണ​ത്തി​ന് മു​ൻ​പു​ള്ള ശ​നി​യാ​ഴ്‌​ച എ​ന്ന രീ​തി​യി​ലേ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ മാ​റ്റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up